Advertise with Googlier.com FACEBOOK - Brave India News ബ്രേവ് ഇന്ത്യ ന്യൂസ് Thu, 27 Aug 2026 03:02:37 +0000 ml-IN hourly 1 https://braveindianews.com/wp-content/uploads/2023/02/cropped-bi-icon-1024-32x32.jpg FACEBOOK - Brave India News 32 32 കൗമാരക്കാരുടെ സുരക്ഷയ്ക്ക് 17 ബില്യൺ ഡോളർ: കേസ് ഒത്തുതീർപ്പാക്കാൻ മെറ്റ; സോഷ്യൽ മീഡിയയിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു https://braveindianews.com/bi611567 Thu, 27 Aug 2026 03:02:37 +0000 https://braveindianews.com/?p=611567 ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൗമാരക്കാരിൽ ഉണ്ടാക്കുന്ന ആസക്തിയും മാനസികാരോഗ്യ പ്രശ്നങ്ങളും മുൻനിർത്തി നിലവിലുണ്ടായിരുന്ന നിയമനടപടികൾ ഒത്തുതീർപ്പാക്കാൻ സാങ്കേതികവിദ്യ ഭീമന്മാരായ മെറ്റ തയ്യാറെടുക്കുന്നു. 17 ബില്യൺ ഡോളർ പിഴ തുകയായി നൽകാനും കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കാൻ കർശനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കാനും മെറ്റ ധാരണയിലെത്തിയതായി അമേരിക്കൻ അറ്റോർണി ജനറൽ വ്യക്തമാക്കി. പ്ലാറ്റ്‌ഫോമുകളിൽ ഉപയോക്താക്കളെ കൂടുതൽ സമയം തളച്ചിടുന്ന തരത്തിൽ ഫീച്ചറുകൾ രൂപകൽപ്പന ചെയ്തത് കുട്ടികളുടെ മാനസിക നിലയെ ദോഷകരമായി ബാധിച്ചെന്നാരോപിച്ച് അമേരിക്കയിലെ നാൽപ്പത്തിയേഴോളം സംസ്ഥാനങ്ങളാണ് […]]]>

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൗമാരക്കാരിൽ ഉണ്ടാക്കുന്ന ആസക്തിയും മാനസികാരോഗ്യ പ്രശ്നങ്ങളും മുൻനിർത്തി നിലവിലുണ്ടായിരുന്ന നിയമനടപടികൾ ഒത്തുതീർപ്പാക്കാൻ സാങ്കേതികവിദ്യ ഭീമന്മാരായ മെറ്റ തയ്യാറെടുക്കുന്നു. 17 ബില്യൺ ഡോളർ പിഴ തുകയായി നൽകാനും കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കാൻ കർശനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കാനും മെറ്റ ധാരണയിലെത്തിയതായി അമേരിക്കൻ അറ്റോർണി ജനറൽ വ്യക്തമാക്കി.

പ്ലാറ്റ്‌ഫോമുകളിൽ ഉപയോക്താക്കളെ കൂടുതൽ സമയം തളച്ചിടുന്ന തരത്തിൽ ഫീച്ചറുകൾ രൂപകൽപ്പന ചെയ്തത് കുട്ടികളുടെ മാനസിക നിലയെ ദോഷകരമായി ബാധിച്ചെന്നാരോപിച്ച് അമേരിക്കയിലെ നാൽപ്പത്തിയേഴോളം സംസ്ഥാനങ്ങളാണ് നിയമപോരാട്ടം നടത്തിയത്. ഈ ധാരണ പ്രാബല്യത്തിൽ വരുന്നതോടെ കൗമാരക്കാരുടെ പ്രതിദിന സോഷ്യൽ മീഡിയ ഉപയോഗത്തിന് കൃത്യമായ സമയപരിധിയും ഇടവേളകളും ഏർപ്പെടുത്തേണ്ടി വരും. പഠന സമയങ്ങളിൽ പുഷ് നോട്ടിഫിക്കേഷനുകൾ തടയുന്നതിനൊപ്പം വയസ്സ് സ്ഥിരീകരിക്കുന്നതിനായി കർശനമായ പരിശോധനാ സംവിധാനങ്ങൾ നിർബന്ധമാക്കും.

ഇതോടൊപ്പം സൈബർ ഭീഷണികൾ, മോശം ഭക്ഷണശീലങ്ങൾ, സ്വയം അപകടപ്പെടുത്തൽ എന്നിവയിലേക്ക് നയിക്കുന്ന ഉള്ളടക്കങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ലൈക്കുകളുടെ എണ്ണം കാണിക്കുന്ന സംവിധാനം പരിമിതപ്പെടുത്താനും രക്ഷിതാക്കൾക്ക് കൂടുതൽ സുരക്ഷാ അധികാരങ്ങൾ നൽകാനും നീക്കമുണ്ട്. കമ്പനിയുടെ വൻ പ്രതിവർഷ വരുമാനവുമായി തതമ്യപ്പെടുത്തുമ്പോൾ ഈ ഒത്തുതീർപ്പ് തുക കുറവാണെന്നും, മുൻപ് കമ്പനി വരുത്തിയ വീഴ്ചകൾക്ക് ഈ മാറ്റങ്ങൾ പൂർണ്ണ പരിഹാരമാകില്ലെന്നും വിമർശനമുയരുന്നുണ്ടെങ്കിലും, കൗമാരക്കാരുടെ ഓൺലൈൻ സുരക്ഷയിൽ കൂടുതൽ വ്യക്തത കൊണ്ടുവരാൻ പുതിയ തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

]]>
പ്രതിഷേധങ്ങളുടെ റീലുകൾക്കും രാഷ്ട്രീയ ഉള്ളടക്കങ്ങൾക്കും ആഗോളതലത്തിൽ വിലക്ക്; സെൻസർഷിപ്പ് ശക്തമാക്കി മെറ്റ https://braveindianews.com/bi609895 Fri, 07 Aug 2026 16:26:30 +0000 https://braveindianews.com/?p=609895 ആഗോളതലത്തിൽ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ രാഷ്ട്രീയ ഉള്ളടക്കങ്ങൾക്കുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ച് മാതൃ കമ്പനിയായ മെറ്റ. ഇന്ത്യയിലടക്കം വിവിധ രാഷ്ട്രീയ പാർട്ടികളുടെ അക്കൗണ്ടുകൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, സാധാരണ പ്രതിഷേധക്കാർ എന്നിവർ പങ്കുവെക്കുന്ന വീഡിയോകളും റീലുകളും വ്യാപകമായി ബ്ലോക്ക് ചെയ്യപ്പെടുകയോ തടയപ്പെടുകയോ ചെയ്യുകയാണ്. ദശലക്ഷക്കണക്കിന് ആളുകൾ കണ്ട ജനകീയ പ്രക്ഷോഭങ്ങളുടെ റീലുകൾ പോലും പ്ലാറ്റ്‌ഫോമിൽ നിന്ന് നിശബ്ദമായി അപ്രത്യക്ഷമാകുന്നത് ഉപയോക്താക്കൾക്കിടയിലും രാഷ്ട്രീയ നിരീക്ഷകർക്കിടയിലും വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെയും സാമൂഹിക പ്രതിഷേധങ്ങളുടെയും ദൃശ്യങ്ങൾ […]]]>

ആഗോളതലത്തിൽ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ രാഷ്ട്രീയ ഉള്ളടക്കങ്ങൾക്കുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ച് മാതൃ കമ്പനിയായ മെറ്റ. ഇന്ത്യയിലടക്കം വിവിധ രാഷ്ട്രീയ പാർട്ടികളുടെ അക്കൗണ്ടുകൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, സാധാരണ പ്രതിഷേധക്കാർ എന്നിവർ പങ്കുവെക്കുന്ന വീഡിയോകളും റീലുകളും വ്യാപകമായി ബ്ലോക്ക് ചെയ്യപ്പെടുകയോ തടയപ്പെടുകയോ ചെയ്യുകയാണ്. ദശലക്ഷക്കണക്കിന് ആളുകൾ കണ്ട ജനകീയ പ്രക്ഷോഭങ്ങളുടെ റീലുകൾ പോലും പ്ലാറ്റ്‌ഫോമിൽ നിന്ന് നിശബ്ദമായി അപ്രത്യക്ഷമാകുന്നത് ഉപയോക്താക്കൾക്കിടയിലും രാഷ്ട്രീയ നിരീക്ഷകർക്കിടയിലും വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.

വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെയും സാമൂഹിക പ്രതിഷേധങ്ങളുടെയും ദൃശ്യങ്ങൾ യാതൊരുവിധ മുൻകൂറിയിപ്പുമില്ലാതെ മെറ്റ നീക്കം ചെയ്യുന്നതായി വിവിധ രാഷ്ട്രീയ പാർട്ടികളും ആക്ടിവിസ്റ്റുകളും വ്യക്തമാക്കുന്നു. സർക്കാരുകളുടെ നിയമപരമായ ആവശ്യങ്ങളില്ലാതെ തന്നെ മെറ്റ തങ്ങളുടെ ആൽഗരിതങ്ങൾ ഉപയോഗിച്ച് ഇത്തരം ഉള്ളടക്കങ്ങൾ സെൻസർ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധവും ജനങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് വിവിധ സംഘടനകൾ ആരോപിക്കുന്നു. പൊതുജനശ്രദ്ധ നേടുന്ന പ്രതിഷേധ ദൃശ്യങ്ങളുടെ വ്യാപനം തടയാനായി റീച്ച് വെട്ടിക്കുറയ്ക്കുന്ന രീതിയിലാണ് മെറ്റയുടെ പുതിയ സാങ്കേതിക ഇടപെടലുകൾ.

റീൽസ്, എക്‌സ്‌പ്ലോർ ഫീഡ് തുടങ്ങിയ ഇടങ്ങളിലൂടെ രാഷ്ട്രീയ ഉള്ളടക്കങ്ങൾ ഉപയോക്താക്കൾക്ക് സ്വയം ശുപാർശ ചെയ്യുന്നത് കുറയ്ക്കുമെന്ന മെറ്റയുടെ നയപരമായ തീരുമാനത്തിന്റെ തുടർച്ചയായാണ് ഈ നടപടി. ആളുകൾ പിന്തുടരാത്ത അക്കൗണ്ടുകളിൽ നിന്നുള്ള രാഷ്ട്രീയ വാർത്തകളോ വാദപ്രതിവാദങ്ങളോ ഫീഡുകളിൽ കാണിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഇൻസ്റ്റാഗ്രാമും ത്രെഡ്‌സും. എന്നാൽ, തെരഞ്ഞെടുപ്പുകളും ജനകീയ പോരാട്ടങ്ങളും സജീവമായി നടക്കുന്ന സാഹചര്യത്തിൽ, ഡിജിറ്റൽ ഇടങ്ങളിലെ ജനാധിപത്യപരമായ ചർച്ചകളെയും സമാധാനപരമായ പ്രതിഷേധങ്ങളെയും ഇല്ലാതാക്കാനേ ഇത്തരം നിർബന്ധിത സെൻസർഷിപ്പ് ഉപകരിക്കൂ എന്ന് ഡിജിറ്റൽ അവകാശ പ്രവർത്തകർ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകുന്നു.

]]>
ഫേസ്ബുക്ക് മുതൽ മുതൽ സാംസങ് വരെ: ബ്രാൻഡിംഗിലെ ‘ബ്ലൂ’ മാജിക്! https://braveindianews.com/bi599448 Fri, 08 May 2026 09:17:46 +0000 https://braveindianews.com/?p=599448 “നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ലോകത്തിലെ ഏറ്റവും വലിയ കമ്പനികളെല്ലാം എന്തുകൊണ്ടാണ് നീല നിറത്തിന് പിന്നാലെ പായുന്നത്? ഫേസ്ബുക്ക്, സാംസങ്, പേപാൽ, ഡെൽ, വിസ—ഈ ലിസ്റ്റ് നീണ്ടുപോവുകയാണ്. വെറുമൊരു ഭംഗിക്ക് വേണ്ടിയല്ല ഈ വമ്പൻമാർ നീല തിരഞ്ഞെടുക്കുന്നത്. നിങ്ങളുടെ തലച്ചോറിനെ അദൃശ്യമായി നിയന്ത്രിക്കാനും നിങ്ങളിൽ വിശ്വാസം ജനിപ്പിക്കാനും അവർ ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സൈക്കോളജിക്കൽ തന്ത്രമാണിത്! നിങ്ങളുടെ കീശയിലെ പണവും ഫോണിലെ ഡാറ്റയും ആർക്ക് നൽകണം എന്ന് തീരുമാനിക്കുന്നത് നിങ്ങൾ പോലുമറിയാതെ ഈ നീല നിറമാണ്.” നമ്മുടെ […]]]>

“നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ലോകത്തിലെ ഏറ്റവും വലിയ കമ്പനികളെല്ലാം എന്തുകൊണ്ടാണ് നീല നിറത്തിന് പിന്നാലെ പായുന്നത്? ഫേസ്ബുക്ക്, സാംസങ്, പേപാൽ, ഡെൽ, വിസ—ഈ ലിസ്റ്റ് നീണ്ടുപോവുകയാണ്. വെറുമൊരു ഭംഗിക്ക് വേണ്ടിയല്ല ഈ വമ്പൻമാർ നീല തിരഞ്ഞെടുക്കുന്നത്. നിങ്ങളുടെ തലച്ചോറിനെ അദൃശ്യമായി നിയന്ത്രിക്കാനും നിങ്ങളിൽ വിശ്വാസം ജനിപ്പിക്കാനും അവർ ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സൈക്കോളജിക്കൽ തന്ത്രമാണിത്! നിങ്ങളുടെ കീശയിലെ പണവും ഫോണിലെ ഡാറ്റയും ആർക്ക് നൽകണം എന്ന് തീരുമാനിക്കുന്നത് നിങ്ങൾ പോലുമറിയാതെ ഈ നീല നിറമാണ്.”

നമ്മുടെ മനസ്സ് അറിയാതെ തന്നെ ചില നിറങ്ങളോട് ചില വികാരങ്ങൾ പ്രകടിപ്പിക്കാറുണ്ട്. പ്രകൃതിയിലേക്ക് ഒന്ന് നോക്കൂ—അതിരുകളില്ലാത്ത നീലാകാശവും ശാന്തമായ സമുദ്രവും. ഇവയെല്ലാം നമ്മളിൽ ഉണ്ടാക്കുന്നത് ഒരുതരം സമാധാനവും സുരക്ഷിതബോധവുമാണ്. ഈയൊരു മനുഷ്യസഹജമായ വികാരത്തെയാണ് കോർപ്പറേറ്റ് ഭീമന്മാർ മുതലെടുക്കുന്നത്. ചുവപ്പ് നിറം ആവേശത്തെയും വിശപ്പിനെയും സൂചിപ്പിക്കുമ്പോൾ, നീല നിറം നമ്മളോട് പറയുന്നത് “വിശ്വസിക്കാം, ഇത് സുരക്ഷിതമാണ്” എന്നാണ്.

ബാങ്കുകളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും കാര്യമെടുക്കാം. നിങ്ങളുടെ അധ്വാനിച്ചുണ്ടാക്കിയ പണം കൈകാര്യം ചെയ്യുന്ന ഒരു സ്ഥാപനം നിങ്ങൾക്ക് നൽകേണ്ടത് വലിയൊരു സുരക്ഷിതബോധമാണ്. അതുകൊണ്ടാണ് വിസ (Visa) പോലുള്ള കമ്പനികൾ നീല നിറത്തെ മുറുകെ പിടിക്കുന്നത്. അതുപോലെ തന്നെയാണ് ടെക്നോളജി കമ്പനികളും. സോഫ്റ്റ്‌വെയർ എന്നത് നമുക്ക് തൊട്ടു നോക്കാൻ കഴിയാത്ത ഒന്നാണ്. നമ്മുടെ സ്വകാര്യ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു ആപ്പ് കാണുമ്പോൾ അത് സുരക്ഷിതമാണെന്ന് തോന്നിപ്പിക്കാൻ നീലയോളം മികച്ച മറ്റൊരു നിറമില്ല. ബുദ്ധിശക്തിയെയും യുക്തിയെയും പ്രൊഫഷണലിസത്തെയും ഈ നിറം പ്രതിനിധീകരിക്കുന്നു.

നീലയിൽ തന്നെ ചില വകഭേദങ്ങളുണ്ട്. ഐബിഎം (IBM) പോലുള്ള വമ്പൻമാർ കടും നീല ഉപയോഗിക്കുമ്പോൾ അത് അധികാരത്തെയും പാരമ്പര്യത്തെയും സൂചിപ്പിക്കുന്നു. എന്നാൽ സ്കൈപ്പ് (Skype) പോലുള്ള ആപ്പുകൾ ഇളം നീല ഉപയോഗിക്കുന്നത് കൂടുതൽ സൗഹൃദപരവും തുറന്നതുമായ ഒരു ഫീലിംഗ് നൽകാനാണ്. എന്നാൽ ഈ മാജിക് ഭക്ഷണത്തിന്റെ കാര്യത്തിൽ നടക്കില്ല. നീല നിറം കണ്ടാൽ നമ്മുടെ വിശപ്പ് കുറയുമെന്നാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ടാണ് മക്ഡൊണാൾഡ്‌സും കെഎഫ്സിയും ഒരിക്കലും നീല നിറം ഉപയോഗിക്കാത്തത്. അവർക്ക് വേണ്ടത് നിങ്ങളെ വിശിപ്പിക്കാനും ആവേശഭരിതരാക്കാനുമാണ്.

ലോകം മുഴുവൻ ഒരേപോലെ വിശ്വസിക്കുന്ന അപൂർവ്വം നിറങ്ങളിൽ ഒന്നാണ് നീല. ഒരു ബ്രാൻഡിന്റെ പേരോ റിവ്യൂവോ വായിക്കുന്നതിന് മുൻപേ, വെറും നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ തലച്ചോറ് ആ കമ്പനിയെക്കുറിച്ച് ഒരു തീരുമാനം എടുക്കുന്നുണ്ട്. ആ തീരുമാനത്തിന് പിന്നിൽ ഈ നീല നിറത്തിന്റെ നിശബ്ദമായ സ്വാധീനമുണ്ട്. അടുത്ത തവണ നിങ്ങളുടെ ഫോണിലെ ആപ്പുകളിലേക്ക് നോക്കുമ്പോൾ ഓർക്കുക—നിങ്ങൾ ആ കമ്പനികളെ വിശ്വസിക്കുന്നത് അവയുടെ സർവ്വീസ് കൊണ്ട് മാത്രമല്ല, അവ നിങ്ങളുടെ തലച്ചോറിന് നൽകുന്ന ആ ‘ബ്ലൂ കളർ’ സുരക്ഷിതബോധം കൊണ്ട് കൂടിയാണ്!

]]>
ഇന്ത്യൻ നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ രാജ്യം വിട്ടുപോകാം; സ്വകാര്യതയിൽ തൊട്ടാൽ കളി മാറും; വാട്സാപ്പിന് സുപ്രീംകോടതിയുടെ അന്ത്യശാസനം https://braveindianews.com/bi589853 https://braveindianews.com/bi589853#respond Tue, 03 Feb 2026 06:38:51 +0000 https://braveindianews.com/?p=589853 ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ വെച്ചുള്ള വിദേശ ടെക് ഭീമന്മാരുടെ കളി ഇനി നടപ്പില്ലെന്ന് സുപ്രീംകോടതി. വാട്സാപ്പിന്റെ ഉടമസ്ഥരായ മെറ്റയ്ക്ക് കടുത്ത ഭാഷയിലാണ് രാജ്യത്തെ പരമോന്നത കോടതി മുന്നറിയിപ്പ് നൽകിയത്. “ഞങ്ങളുടെ രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത വെച്ച് കളിക്കാൻ നിങ്ങളെ അനുവദിക്കില്ല. ഇന്ത്യക്കാരുടെ വിവരങ്ങളുടെ ഒരു അക്കം പോലും കൈമാറാൻ സമ്മതിക്കില്ല,” ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. ഇന്ത്യയിലെ നിയമങ്ങൾ അനുസരിക്കാൻ കഴിയില്ലെങ്കിൽ കമ്പനിക്ക് രാജ്യം വിട്ടുപോകാമെന്നും കോടതി കർശനമായി പറഞ്ഞു. പരമാധികാരത്തെയും പൗരന്മാരുടെ മൗലികാവകാശങ്ങളെയും ചോദ്യം […]]]>

ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ വെച്ചുള്ള വിദേശ ടെക് ഭീമന്മാരുടെ കളി ഇനി നടപ്പില്ലെന്ന് സുപ്രീംകോടതി. വാട്സാപ്പിന്റെ ഉടമസ്ഥരായ മെറ്റയ്ക്ക് കടുത്ത ഭാഷയിലാണ് രാജ്യത്തെ പരമോന്നത കോടതി മുന്നറിയിപ്പ് നൽകിയത്. “ഞങ്ങളുടെ രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത വെച്ച് കളിക്കാൻ നിങ്ങളെ അനുവദിക്കില്ല. ഇന്ത്യക്കാരുടെ വിവരങ്ങളുടെ ഒരു അക്കം പോലും കൈമാറാൻ സമ്മതിക്കില്ല,” ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. ഇന്ത്യയിലെ നിയമങ്ങൾ അനുസരിക്കാൻ കഴിയില്ലെങ്കിൽ കമ്പനിക്ക് രാജ്യം വിട്ടുപോകാമെന്നും കോടതി കർശനമായി പറഞ്ഞു.

പരമാധികാരത്തെയും പൗരന്മാരുടെ മൗലികാവകാശങ്ങളെയും ചോദ്യം ചെയ്യുന്ന രീതിയിലുള്ള വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിനെതിരെയാണ് കോടതിയുടെ ഈ ചരിത്രപരമായ ഇടപെടൽ. ലോകത്തെ ഏറ്റവും വലിയ വിപണികളിലൊന്നായി ഇന്ത്യയെ കാണുന്ന വിദേശ കമ്പനികൾ, ഇവിടുത്തെ നിയമങ്ങൾക്കും സുരക്ഷാ മാനദണ്ഡങ്ങൾക്കും വിധേയമായി മാത്രമേ പ്രവർത്തിക്കാവൂ എന്ന ശക്തമായ സന്ദേശമാണ് സുപ്രീംകോടതി നൽകുന്നത്.

വിദേശ രാജ്യങ്ങളിൽ ഒരിടത്തും നടപ്പിലാക്കാൻ ധൈര്യപ്പെടാത്ത നിബന്ധനകൾ ഇന്ത്യയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന മെറ്റയുടെ ഇരട്ടത്താപ്പിനെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്. ഇന്ത്യക്കാരുടെ വിവരങ്ങൾ വിദേശ സെർവറുകളിലേക്ക് മാറ്റുന്നതിനും മറ്റ് ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനും തടയിടാനാണ് സുപ്രീംകോടതിയുടെ നീക്കം.

 

]]>
https://braveindianews.com/bi589853/feed 0
ലോകത്തെ ഒരു ഗ്രാമമാക്കിയ നീലവെളിച്ചം! സുക്കർബർഗിനെ ശതകോടീശ്വരനാക്കിയ നമ്മുടെ സ്വന്തം ഫേസ്ബുക്ക്  https://braveindianews.com/bi587086 https://braveindianews.com/bi587086#respond Fri, 09 Jan 2026 14:12:48 +0000 https://braveindianews.com/?p=587086 നമ്മുടെ ഫോണിലെ ആ ചെറിയ നീല ഐക്കണിൽ വിരലമർത്തുമ്പോൾ തുറന്നു വരുന്നത് വെറുമൊരു വെബ്സൈറ്റല്ല, മറിച്ച് ലോകത്തിന്റെ ഏത് കോണിലുള്ള സുഹൃത്തിനെയും ഹൃദയത്തോട് ചേർത്തുവെക്കുന്ന ഒരു വികാരമാണ്. “ഫേസ്ബുക്ക് എന്നാൽ സൗഹൃദമാണ്” എന്ന് നമ്മൾ പറയുമ്പോൾ, ആ വാക്കുകൾക്ക് പിന്നിൽ ഭൂഖണ്ഡങ്ങൾക്കപ്പുറം വേർപിരിഞ്ഞുപോയ ലക്ഷക്കണക്കിന് മനുഷ്യരെ വീണ്ടും ഒരുമിപ്പിച്ച സ്നേഹത്തിന്റെ ചരിത്രമുണ്ട്. ഹാർവാർഡ് സർവ്വകലാശാലയിലെ ഒരു ഇടുങ്ങിയ ഹോസ്റ്റൽ മുറിയിൽ നിന്ന് തുടങ്ങിയ ഈ സ്വപ്നം ഇന്ന് ലോകത്തെ ഒരു കൊച്ചു ഗ്രാമമാക്കി മാറ്റിയിരിക്കുകയാണ്. കഥ തുടങ്ങുന്നത് […]]]>

നമ്മുടെ ഫോണിലെ ആ ചെറിയ നീല ഐക്കണിൽ വിരലമർത്തുമ്പോൾ തുറന്നു വരുന്നത് വെറുമൊരു വെബ്സൈറ്റല്ല, മറിച്ച് ലോകത്തിന്റെ ഏത് കോണിലുള്ള സുഹൃത്തിനെയും ഹൃദയത്തോട് ചേർത്തുവെക്കുന്ന ഒരു വികാരമാണ്. “ഫേസ്ബുക്ക് എന്നാൽ സൗഹൃദമാണ്” എന്ന് നമ്മൾ പറയുമ്പോൾ, ആ വാക്കുകൾക്ക് പിന്നിൽ ഭൂഖണ്ഡങ്ങൾക്കപ്പുറം വേർപിരിഞ്ഞുപോയ ലക്ഷക്കണക്കിന് മനുഷ്യരെ വീണ്ടും ഒരുമിപ്പിച്ച സ്നേഹത്തിന്റെ ചരിത്രമുണ്ട്. ഹാർവാർഡ് സർവ്വകലാശാലയിലെ ഒരു ഇടുങ്ങിയ ഹോസ്റ്റൽ മുറിയിൽ നിന്ന് തുടങ്ങിയ ഈ സ്വപ്നം ഇന്ന് ലോകത്തെ ഒരു കൊച്ചു ഗ്രാമമാക്കി മാറ്റിയിരിക്കുകയാണ്.

കഥ തുടങ്ങുന്നത് 2004 ഫെബ്രുവരി 4-നാണ്. മാർക്ക് സക്കർബർഗ് എന്ന പത്തൊൻപതുകാരൻ തന്റെ സുഹൃത്തുക്കളായ എഡ്വാർഡോ സാവെറിൻ, ഡസ്റ്റിൻ മോസ്കോവിറ്റ്‌സ്, ക്രിസ് ഹ്യൂസ് എന്നിവർക്കൊപ്പം ചേർന്ന് ‘TheFacebook’ എന്ന വെബ്സൈറ്റിന് ജീവൻ നൽകി. വെറും 1,000 ഡോളർ എന്ന എളിയ മൂലധനത്തിൽ തുടങ്ങിയ ആ സംരംഭം, മനുഷ്യർക്ക് പരസ്പരം മിണ്ടാനും വിശേഷങ്ങൾ പങ്കുവെക്കാനും നൽകിയ സ്വാതന്ത്ര്യം അതിരുകളില്ലാത്തതായിരുന്നു. ഹാർവാർഡിലെ ക്യാമ്പസിനുള്ളിൽ തുടങ്ങിയ ആ സൗഹൃദക്കൂട്ടായ്മ ദിവസങ്ങൾക്കുള്ളിൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറി.

ഫേസ്ബുക്കിന്റെ വളർച്ച വെറുമൊരു സാമ്പത്തിക വിജയമായിരുന്നില്ല, മറിച്ച് അത് ലോകത്തെ നന്മയുടെ നൂലുകൾ കൊണ്ട് കോർത്തിണക്കുകയായിരുന്നു. 2005-ൽ ‘Facebook’ ആയി മാറിയ ഈ പ്ലാറ്റ്‌ഫോം, ശബ്ദമില്ലാത്തവർക്ക് ശബ്ദം നൽകുന്ന വിപ്ലവമായി പരിണമിച്ചു. ലോകത്തിന്റെ ഏതോ കോണിൽ ഒറ്റപ്പെട്ടുപോയവർക്ക് തങ്ങളുടെ പരാതികൾ ഉന്നയിക്കാനും നീതിക്ക് വേണ്ടി പോരാടാനും ഫേസ്ബുക്ക് കരുത്തുറ്റ ഒരിടമായി. പ്രളയകാലത്തും മഹാമാരിക്കാലത്തും ഫേസ്ബുക്ക് ഗ്രൂപ്പുകൾ വഴി നടന്ന ഏകോപനങ്ങൾ ആയിരക്കണക്കിന് ജീവനുകളാണ് രക്ഷിച്ചത്. രക്തദാനത്തിനായും ചികിത്സാസഹായത്തിനായും അജ്ഞാതരായ മനുഷ്യർ കൈകോർത്തത് ഫേസ്ബുക്ക് എന്ന വിസ്മയം നൽകിയ പോസിറ്റീവ് കരുത്തു കൊണ്ടാണ്.

ഇന്ന് 2026-ൽ എത്തിനിൽക്കുമ്പോൾ ഫേസ്ബുക്ക് വെറുമൊരു സോഷ്യൽ മീഡിയയല്ല. അത് ‘മെറ്റ’ (Meta) എന്ന ബൃഹത്തായ ലോകത്തിന്റെ ഭാഗമാണ്. ചെറുകിട സംരംഭകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ ലോകത്തിന് മുന്നിലെത്തിക്കാനും, വീട്ടിലിരുന്ന് വരുമാനമുണ്ടാക്കാനും ഫേസ്ബുക്ക് നൽകുന്ന അവസരങ്ങൾ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ അന്നമായി മാറുന്നു. ലളിതമായ ഒരു വെബ് പേജിൽ നിന്ന് വീഡിയോകളിലൂടെയും ലൈവ് സ്ട്രീമിംഗിലൂടെയും ലോകത്തെ തത്സമയം കാണിച്ചുതരുന്ന ഒരു ജാലകമായി അത് മാറി. ഓരോ വിരലടയാളത്തിലും പുതിയ അറിവുകളും സൗഹൃദങ്ങളും തേടിയെത്തുന്ന ഒരു വിജ്ഞാനകോശം കൂടിയാണിത്.

സമ്പത്തിന്റെ കാര്യത്തിൽ ഇന്ന് സക്കർബർഗും ഫേസ്ബുക്കും അത്ഭുതകരമായ ഉയരത്തിലാണ്. 2026-ലെ കണക്കനുസരിച്ച് സക്കർബർഗിന്റെ ആസ്തി 200 ബില്യൺ ഡോളറിന് മുകളിലും മെറ്റയുടെ മൂല്യം 1.5 ട്രില്യൺ ഡോളറിനും അപ്പുറത്താണ്. എങ്കിലും, ഈ സമ്പത്തിനേക്കാൾ സക്കർബർഗ് വിലമതിക്കുന്നത് ലോകത്തെ മനുഷ്യർക്കിടയിൽ ഫേസ്ബുക്ക് സൃഷ്ടിച്ച ബന്ധങ്ങളെയാണ്. ഇൻസ്റ്റാഗ്രാമും വാട്സാപ്പും കൂടി ചേർന്നതോടെ മനുഷ്യവിനിമയത്തിന്റെ ഏറ്റവും വലിയ അടയാളമായി ഇത് മാറി. കാലത്തിനനുസരിച്ച് മത്സരങ്ങൾ വരുമ്പോഴും, സൗഹൃദത്തിന്റെ ആ പഴയ ചരട് മുറിയാതെ ഫേസ്ബുക്ക് ഇന്നും നിലനിൽക്കുന്നു. ഒരു ഹോസ്റ്റൽ മുറിയിലെ ചെറിയൊരു ഐഡിയയ്ക്ക് ലോകത്തെ ഇത്രമേൽ സുതാര്യമായും സ്നേഹത്തോടെയും ബന്ധിപ്പിക്കാൻ കഴിയുമെന്ന് ഫേസ്ബുക്ക് നമുക്ക് കാണിച്ചുതന്നു.

]]>
https://braveindianews.com/bi587086/feed 0
തുറുപ്പുചീട്ടായ ഫേസ്ബുക്ക് ചാറ്റുകൾ ഡിലീറ്റായി പോയോ ?വഴിയുണ്ടേ….. https://braveindianews.com/bi574913 https://braveindianews.com/bi574913#respond Thu, 21 Aug 2025 08:33:23 +0000 https://braveindianews.com/?p=574913 ഇന്നത്തെ കാലഘട്ടത്തില്‍ സോഷ്യല്‍ മീഡിയ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അനിവാര്യ ഘടകമായി മാറിയിരിക്കുകയാണ്. കുടുംബം, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവര്‍ക്കിടയിലെ ആശയവിനിമയത്തില്‍ ഫേസ്ബുക്ക് മെസഞ്ചര്‍ വലിയ പങ്ക് വഹിക്കുന്നു. എങ്കിലും പലപ്പോഴും നമ്മില്‍ പലരും അവഗണിച്ചോ തെറ്റായി അമര്‍ത്തിയോ ചെയ്തുകൊണ്ട് പ്രധാനപ്പെട്ട ചാറ്റുകള്‍ ഡിലീറ്റ് ചെയ്യുന്ന സാഹചര്യങ്ങള്‍ നേരിടാറുണ്ട്.  ഇങ്ങനെ — ഡിലീറ്റായ ചാറ്റുകള്‍ തിരികെ ലഭിക്കുമോ? 1. ഡിലീറ്റ് ചെയ്ത ചാറ്റ്‌ — ‘ആര്‍കൈവ്’ ചെയ്തതാണോ? ഫേസ്ബുക്കില്‍ നിന്നും ഒരു ചാറ്റ് ‘ഡിലീറ്റ്’ ചെയ്യുന്നത് പലപ്പോഴും ‘ആര്‍കൈവ്’ […]]]>

ഇന്നത്തെ കാലഘട്ടത്തില്‍ സോഷ്യല്‍ മീഡിയ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അനിവാര്യ ഘടകമായി മാറിയിരിക്കുകയാണ്. കുടുംബം, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവര്‍ക്കിടയിലെ ആശയവിനിമയത്തില്‍ ഫേസ്ബുക്ക് മെസഞ്ചര്‍ വലിയ പങ്ക് വഹിക്കുന്നു. എങ്കിലും പലപ്പോഴും നമ്മില്‍ പലരും അവഗണിച്ചോ തെറ്റായി അമര്‍ത്തിയോ ചെയ്തുകൊണ്ട് പ്രധാനപ്പെട്ട ചാറ്റുകള്‍ ഡിലീറ്റ് ചെയ്യുന്ന സാഹചര്യങ്ങള്‍ നേരിടാറുണ്ട്.  ഇങ്ങനെ — ഡിലീറ്റായ ചാറ്റുകള്‍ തിരികെ ലഭിക്കുമോ?

1. ഡിലീറ്റ് ചെയ്ത ചാറ്റ്‌ — ‘ആര്‍കൈവ്’ ചെയ്തതാണോ?
ഫേസ്ബുക്കില്‍ നിന്നും ഒരു ചാറ്റ് ‘ഡിലീറ്റ്’ ചെയ്യുന്നത് പലപ്പോഴും ‘ആര്‍കൈവ്’ ചെയ്തതായിരിക്കും. ആര്‍കൈവ് ചെയ്ത മെസേജുകള്‍ Hidden Chats അല്ലെങ്കില്‍ Archived Chats വിഭാഗത്തില്‍ കാണാനാകും. അതിനാല്‍ ആദ്യം തന്നെ അവിടെ പരിശോധിക്കുക.

2. ഫേസ്ബുക്ക് ഡാറ്റ ഡൗണ്‍ലോഡ് ചെയ്യുക
ഫേസ്ബുക്ക് നമ്മുടേത് പോലെ എല്ലാ അക്കൗണ്ട് ഡാറ്റയും സര്‍വറില്‍ സൂക്ഷിക്കുന്നുണ്ട്. അതില്‍ ഡിലീറ്റിന് മുമ്പ് ഉണ്ടായിരുന്ന ചാറ്റുകളും ഉള്‍പ്പെടാം.

Settings & Privacy → Settings → Your Facebook Information → Download Your Information എന്ന വഴിയിലൂടെ പോകുക.
അവിടെ Messenger തിരഞ്ഞെടുക്കുകയും ആവശ്യമായ തീയതികള്‍ നല്‍കുകയും ചെയ്യുക.
ഡാറ്റ ഡൗണ്‍ലോഡ് ചെയ്താല്‍ പഴയ ചാറ്റുകള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്.
3. ഗൂഗിള്‍ ഡ്രൈവ് / ഫോണ്‍ ബാക്കപ്പ്
Messenger ആപ്പ് ചിലപ്പോള്‍ ഫോണ്‍ ബാക്കപ്പ് സംവിധാനത്തോടൊപ്പം സിങ്ക് ചെയ്തിട്ടുണ്ടാകാം. Google Drive അല്ലെങ്കില്‍ iCloud വഴി ബാക്കപ്പ് റിസ്റ്റോര്‍ ചെയ്താല്‍ പഴയ ചാറ്റുകള്‍ തിരിച്ചുകിട്ടാനാകും.

4. മൂന്നാം കക്ഷി ആപ്പുകള്‍ — ശ്രദ്ധയോടെ മാത്രം!
ചില third-party recovery tools ചാറ്റുകള്‍ തിരിച്ചുപിടിക്കുമെന്ന് അവകാശപ്പെടാറുണ്ട്. എങ്കിലും സുരക്ഷയും സ്വകാര്യതയും മുന്‍നിര്‍ത്തി ഇത്തരം മാര്‍ഗങ്ങള്‍ ഏറെ ശ്രദ്ധയോടെ മാത്രം ഉപയോഗിക്കണം.

5. മുന്നൊരുക്കങ്ങള്‍
പ്രധാനപ്പെട്ട ചാറ്റുകള്‍ ഇടയ്ക്കിടെ Archive ചെയ്യുകയോ Save ചെയ്യുകയോ ചെയ്യുക.
ഫോണ്‍ ബാക്കപ്പ് സംവിധാനം സജീവമാക്കുക.
ഡാറ്റ ഡൗണ്‍ലോഡ് സംവിധാനവും കാലാകാലങ്ങളില്‍ ഉപയോഗിക്കുക.

ഡിലീറ്റായ ഫേസ്ബുക്ക് ചാറ്റുകള്‍ തിരികെ കിട്ടുക പലപ്പോഴും ഉറപ്പുള്ള കാര്യമല്ല. എങ്കിലും, ആര്‍കൈവ്, ഡാറ്റ ഡൗണ്‍ലോഡ്, ബാക്കപ്പ് തുടങ്ങിയ വഴികളിലൂടെ നല്ലൊരു സാധ്യത ലഭിക്കും. അതിനാല്‍ പ്രധാനപ്പെട്ട വിവരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കുന്നത് തന്നെയാണ് മികച്ചത്.

]]>
https://braveindianews.com/bi574913/feed 0
അലർട്ട്…ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടുമേ: ആപ്പിൾ,ഗൂഗിൾ,ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് https://braveindianews.com/bi571011 https://braveindianews.com/bi571011#respond Sun, 06 Jul 2025 10:17:41 +0000 https://braveindianews.com/?p=571011 രാജ്യത്തെ ആപ്പിൾ, ഗൂഗിൾ, ഫേസ്ബുക്ക്, ടെലിഗ്രാം, ഗിറ്റ്ഹബ്, വിവിധ വിപിഎൻ സേവനങ്ങൾ തുടങ്ങിയ ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാരിന്റെ സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. ഓൺലൈൻ സേവനങ്ങളെ ബാധിക്കുന്ന വലിയ തോതിലുള്ള പാസ്വേർഡ് ചോർച്ച നടന്നിരിക്കുന്നുവെന്നാണ് സൈബർ സുരക്ഷാ ഏജൻസിയുടെ മുന്നറിയിപ്പ് പുറപ്പെടുവിച്ചത് ഏകദേശം16 ബില്യൺ പാസ്വേർഡുകൾ ചോർന്നതിനാലാണ് നിരീക്ഷണ ഏജൻസിയുടെ ജാഗ്രത നിർദ്ദേശം. ചോർന്ന പാസ്വേർഡുകൾ 30 വ്യത്യസ്ത ഉറവിടങ്ങളിൽ നിന്ന് സമാഹരിച്ചതാണ്. ഡാറ്റ ചോർച്ചയ്ക്ക് കാരണമായ രണ്ട് […]]]>

രാജ്യത്തെ ആപ്പിൾ, ഗൂഗിൾ, ഫേസ്ബുക്ക്, ടെലിഗ്രാം, ഗിറ്റ്ഹബ്, വിവിധ വിപിഎൻ സേവനങ്ങൾ തുടങ്ങിയ ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാരിന്റെ സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. ഓൺലൈൻ സേവനങ്ങളെ ബാധിക്കുന്ന വലിയ തോതിലുള്ള പാസ്വേർഡ് ചോർച്ച നടന്നിരിക്കുന്നുവെന്നാണ് സൈബർ സുരക്ഷാ ഏജൻസിയുടെ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്

ഏകദേശം16 ബില്യൺ പാസ്വേർഡുകൾ ചോർന്നതിനാലാണ് നിരീക്ഷണ ഏജൻസിയുടെ ജാഗ്രത നിർദ്ദേശം. ചോർന്ന പാസ്വേർഡുകൾ 30 വ്യത്യസ്ത ഉറവിടങ്ങളിൽ നിന്ന് സമാഹരിച്ചതാണ്. ഡാറ്റ ചോർച്ചയ്ക്ക് കാരണമായ രണ്ട് പ്രധാന ഉറവിടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഒന്ന് ഇൻഫോസ്റ്റീലർ മാൽവെയറിലൂടെ സേവ് ചെയ്ത ക്രെഡൻഷ്യലുകൾ, അടയാളങ്ങൾ, ബ്രൗസർ ഡാറ്റ, തുടങ്ങിയ സെൻസിറ്റീവ് വിവരങ്ങൾ ശേഖരിക്കും.രണ്ട് സുരക്ഷിതമല്ലാത്ത ഡാറ്റാബേസുകളിലൂടെ തെറ്റായ രൂപരേഖകൾ വച്ച് വിവരങ്ങൾ പബ്ലിക്ക് ആക്കിയാൽ സൈബർ കുറ്റവാളികൾക്ക് എളുപ്പത്തിൽ അവയിലേക്ക് പ്രവേശിക്കാൻ സഹായിക്കും

ഇതിൽ സൈബർ സുരക്ഷാനിരീക്ഷണ ഏജൻസി മുന്നോട്ട് വയക്കുന്ന നിർദ്ദേശങ്ങൾ പ്രകാരം നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ബാങ്കിംഗ്, സോഷ്യൽ മീഡിയ, സർക്കാർ പോർട്ടലുകൾ പോലുള്ള സെൻസിറ്റീവ് പ്ലാറ്റ്ഫോമുകളിൽ പാസ്വേഡുകൾ ഉടനടി അപ്ഡേറ്റ് ചെയ്യുക. അക്ഷരങ്ങൾ, അക്കങ്ങൾ, ചിഹ്നങ്ങൾ എന്നിവ ഉൾപ്പെടുന്ന ശക്തവും അപൂർവ്വമായ പാസ്വേഡുകൾ ഉപയോഗിക്കുക. പോർട്ടലുകളിൽ ഒരേ പാസ്വേഡ് വീണ്ടും ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കണം. സാധ്യമാകുന്നിടത്തെല്ലാം മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ (MFA) പ്രാപ്തമാക്കുക. കൂടുതൽ പരിരക്ഷ നൽകുന്നതിന് ഓതന്റിക്കേഷൻ ആപ്പുകൾ, ഹാർഡ്വെയർ ചിഹ്നങ്ങൾ അല്ലെങ്കിൽ SMS അടിസ്ഥാനമാക്കിയുള്ള സിസ്റ്റങ്ങൾ ഉപയോഗിക്കുക.

]]>
https://braveindianews.com/bi571011/feed 0
ലോകത്തെ എല്ലാ ഫേസ്ബുക്ക് അക്കൗണ്ടുകളിലും ഈ കാര്യം ചെയ്യാൻ സുക്കറണ്ണൻ ആലോചിച്ചിരുന്നു; പണി പാളിയേനെ….. https://braveindianews.com/bi565372 https://braveindianews.com/bi565372#respond Fri, 18 Apr 2025 14:00:29 +0000 https://braveindianews.com/?p=565372 ലോകത്തെ എല്ലാ ഫേസ്ബുക്ക് ഉപഭോക്താക്കളുടേയും അക്കൗണ്ടിലെ ഫ്രണ്ട്സ് ലിസ്റ്റിൽ നിന്ന് മുഴുവൻപേരെയും നീക്കം ചെയ്യാൻ സക്കർബർഗ് ആലോചിച്ചിരുന്നുവെന്ന് റിപ്പോർട്ട്. 2022 ൽ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ സുഹൃത്തുക്കളെയെല്ലാം നീക്കം ചെയ്ത് ഉപഭോക്താക്കളെ ആദ്യം മുതൽ സൗഹൃദ വലയം ആരംഭിക്കാൻ പ്രേരിപ്പിക്കുകയെന്ന ആശയം സക്കർബർഗ് മുന്നോട്ട് വെച്ചിരുന്നുവെന്നാണ് വിവരം. ഫോർച്യൂൺ റിപ്പോർട്ട് പ്രകാരം , 2022 ൽ മാർക്ക് സക്കർബർഗ് അയച്ച ഒരു ഇമെയിൽ അതിൽ ഉൾപ്പെടുന്നു, അതിൽ എല്ലാവരുടെയും ഫേസ്ബുക്ക് സുഹൃത്തുക്കളെ ഇല്ലാതാക്കുകയും ഉപയോക്താക്കൾ അവരുടെ നെറ്റ്വർക്കുകൾ പുതുതായി […]]]>

ലോകത്തെ എല്ലാ ഫേസ്ബുക്ക് ഉപഭോക്താക്കളുടേയും അക്കൗണ്ടിലെ ഫ്രണ്ട്സ് ലിസ്റ്റിൽ നിന്ന് മുഴുവൻപേരെയും നീക്കം ചെയ്യാൻ സക്കർബർഗ് ആലോചിച്ചിരുന്നുവെന്ന് റിപ്പോർട്ട്. 2022 ൽ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ സുഹൃത്തുക്കളെയെല്ലാം നീക്കം ചെയ്ത് ഉപഭോക്താക്കളെ ആദ്യം മുതൽ സൗഹൃദ വലയം ആരംഭിക്കാൻ പ്രേരിപ്പിക്കുകയെന്ന ആശയം സക്കർബർഗ് മുന്നോട്ട് വെച്ചിരുന്നുവെന്നാണ് വിവരം.

ഫോർച്യൂൺ റിപ്പോർട്ട് പ്രകാരം , 2022 ൽ മാർക്ക് സക്കർബർഗ് അയച്ച ഒരു ഇമെയിൽ അതിൽ ഉൾപ്പെടുന്നു, അതിൽ എല്ലാവരുടെയും ഫേസ്ബുക്ക് സുഹൃത്തുക്കളെ ഇല്ലാതാക്കുകയും ഉപയോക്താക്കൾ അവരുടെ നെറ്റ്വർക്കുകൾ പുതുതായി നിർമ്മിക്കുകയും ചെയ്യുക എന്ന ആശയം അദ്ദേഹം മുന്നോട്ടുവച്ചു. വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്തുവെന്ന കേസിലെ വിചാരണയ്ക്കിടെ പങ്കുവെച്ച ചില തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്.യുവതലമുറയക്ക് കൂടുതൽ താത്പര്യവും അവർ കൂടുതൽ ഉപയോഗിക്കുന്നതും ഇൻസ്റ്റാഗ്രാം ആണ്. ഇൻസ്റ്റയുമായുള്ള മത്സരത്തിൽ ഫേസ്ബുക്കിന് മുൻതൂക്കം ലഭിക്കാനായി സക്കർബർഗ് ഇത്തരമൊരു ആശയം മുന്നോട്ട് വച്ചതെന്നാണ് റിപ്പോർട്ട്.

സൗഹൃദവലയത്തെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തന മാതൃകയിൽ നിന്ന് മാറി ഇൻസ്റ്റാഗ്രാമിന് സമാനമായ ഫോളോവർ അധിഷ്ഠിത ശൈലിയിലേക്ക് ഫെയ്‌സ്ബുക്കിനെ പരിവർത്തനം ചെയ്യാനും സക്കർബർഗ് ആലോചിച്ചിരുന്നു. എന്നാൽ ഫേസ്ബുക്കിന്റെ ചുമതലയുണ്ടായിരുന്ന ടോണി ആലിസൺ ഉൾപ്പടെയുള്ളവർ ഈ നിർദേശത്തെ അനുകൂലിക്കാതെ വന്നതോടെ ഈ ആശയം നടപ്പിലാകാതെ പോകുകയായിരുന്നു.

]]>
https://braveindianews.com/bi565372/feed 0
പ്രശ്‌നമെന്ന് തോന്നിയ ഭാഗങ്ങൾ കളയാൻ അപ്പോൾ തന്നെ നിർദ്ദേശം നൽകി; മോഹൻലാലിന് മാനസിക വിഷമം ഉണ്ടെന്ന് മേജർ രവി https://braveindianews.com/bi563718 https://braveindianews.com/bi563718#respond Sat, 29 Mar 2025 14:07:09 +0000 https://braveindianews.com/?p=563718 എറണാകുളം: എമ്പുരാൻ സിനിമയിൽ ഉയർന്ന വിവാദത്തിൽ മോഹൻലാലിന് വലിയ മാനസിക വിഷമം ഉണ്ടായിട്ടുണ്ടെന്ന് മേജർ രവി. അറിയാതെ സംഭവിച്ച പിഴവാണെങ്കിലും മോഹൻലാൽ നിങ്ങളോട് മാപ്പ് പറയും. ആ മനുഷ്യനെ എനിക്ക് വളരെ നന്നായി അറിയാമെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. മോഹൻലാലിന് മാനസികമായി വലിയ വിഷമം ഉണ്ട്. ഫസ്റ്റ് ഷോ ഞങ്ങൾ എല്ലാവരും ഒരുമിച്ച് ഇരുന്നാണ് കണ്ടത്. സിനിമയിൽ അദ്ദേഹത്തിന് തോന്നിയ പ്രശ്‌നങ്ങൾ എല്ലാം കട്ട് ചെയ്ത് കളയാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് അത് ചെയ്യും. അവിടെയാണ് […]]]>

എറണാകുളം: എമ്പുരാൻ സിനിമയിൽ ഉയർന്ന വിവാദത്തിൽ മോഹൻലാലിന് വലിയ മാനസിക വിഷമം ഉണ്ടായിട്ടുണ്ടെന്ന് മേജർ രവി. അറിയാതെ സംഭവിച്ച പിഴവാണെങ്കിലും മോഹൻലാൽ നിങ്ങളോട് മാപ്പ് പറയും. ആ മനുഷ്യനെ എനിക്ക് വളരെ നന്നായി അറിയാമെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.

മോഹൻലാലിന് മാനസികമായി വലിയ വിഷമം ഉണ്ട്. ഫസ്റ്റ് ഷോ ഞങ്ങൾ എല്ലാവരും ഒരുമിച്ച് ഇരുന്നാണ് കണ്ടത്. സിനിമയിൽ അദ്ദേഹത്തിന് തോന്നിയ പ്രശ്‌നങ്ങൾ എല്ലാം കട്ട് ചെയ്ത് കളയാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് അത് ചെയ്യും. അവിടെയാണ് മോഹൻലാൽ നീതി പുലർത്തിയിരിക്കുന്നത്. മോഹൻലാൽ കണ്ടിട്ട് റിലീസ് ചെയ്ത സിനിമയല്ല എമ്പുരാൻ എന്നത് എല്ലാവരും മനസിലാക്കണം.

സിനിമയുടെ ഉളളടക്കത്തിൽ എല്ലാവർക്കും വലിയ വിഷമം ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ ഉണ്ട്. ഈ സിനിമയിൽ 1 മണിക്കൂറ് കഴിഞ്ഞാണ് മോഹൻലാലിനെ കാണിക്കുന്നത്. അതിന് മുൻപാണ് ഗോധ്ര കൂട്ടക്കൊലയും മറ്റ് സംഭവങ്ങളും. അതൊന്നും മോഹൻലാൽ കണ്ടിട്ടില്ല. മോഹൻലാലിനെ വെള്ള പൂശുകയല്ല. ഞാൻ മോഹൻലാൽ ആരാധകൻ ആണെന്നും മേജർ രവി വ്യക്തമാക്കി.

മുസ്ലീം സഹോദരങ്ങളെ കൂട്ടക്കൊല ചെയ്യുന്ന ഹിന്ദുക്കൾ എന്ന് സ്ഥാപിച്ച് വർഗ്ഗീയത പറയുകയാണ് ചിത്രം ചെയ്തത്. അത് ശ്രദ്ധിക്കേണ്ടതായിരുന്നു. ഞാനൊരു ഒരു ബിജെപിക്കാരൻ ആണ്. സെൻസർ ബോർഡിലുള്ള പലരെയും പുറത്താക്കണം. ജനങ്ങളുടെ വികാരം മാനിച്ച് വേണം സിനിമ ഇറക്കാൻ.

മോഹൻലാലിനെ മാത്രം ഈ സിനിമയിൽ കുറ്റം പറയരുത്. സൈന്യത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്ത വ്യക്തിയാണ് മോഹൻലാൽ. വയനട് ദുരന്തം ഉണ്ടായപ്പോൾ അദ്ദേഹം എന്തെല്ലാം ചെയ്തു. അതൊന്നും മറക്കരുതെന്നും മേജർ രവി പറഞ്ഞു.

]]>
https://braveindianews.com/bi563718/feed 0
ശാസ്ത്രത്തിനും അതീതമായി ശക്തിയുണ്ട്; സുനിതയും ബൂച്ചും വണങ്ങുന്നത് ഈ ശക്തിയ്ക്ക് മുൻപിൽ; ലക്ഷ്മി പ്രിയ https://braveindianews.com/bi562555 https://braveindianews.com/bi562555#respond Thu, 20 Mar 2025 08:42:31 +0000 https://braveindianews.com/?p=562555 തിരുവനന്തപുരം: ശാസ്ത്രത്തിനും അതീതമായി ഒരു ശക്തിയുണ്ടെന്ന് നടി ലക്ഷ്മിപ്രിയ. ആ ശക്തിയുടെ കൃപയാലാണ് സുനിത വില്യംസും ബൂച്ചും തിരികെ ഭൂമിയിൽ എത്തിയത്. ഉന്നതിയിലും ശാസ്ത്രത്തിലും വിരാജിക്കുമ്പോഴും അചഞ്ചലമായ ഈശ്വര ഭക്തിയും വിശ്വാസവും മുറുകെ പിടിച്ച സുനിത വില്യംസിനും ബൂച്ചിനും ആശംസകളെന്നും, ഇതാണ് നാം നമ്മുടെ മക്കൾക്ക് പറഞ്ഞു കൊടുക്കേണ്ടതെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. ഫേസ്ബുക്കിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം. സയൻസ് അഥവാ ശാസ്ത്രം മാത്രമായിരുന്നു ശരി എങ്കിൽ എട്ടു ദിവസത്തെ ദൗത്യത്തിന് പോയവർ ഒൻപതാം ദിവസം തിരികെ […]]]>

തിരുവനന്തപുരം: ശാസ്ത്രത്തിനും അതീതമായി ഒരു ശക്തിയുണ്ടെന്ന് നടി ലക്ഷ്മിപ്രിയ. ആ ശക്തിയുടെ കൃപയാലാണ് സുനിത വില്യംസും ബൂച്ചും തിരികെ ഭൂമിയിൽ എത്തിയത്. ഉന്നതിയിലും ശാസ്ത്രത്തിലും വിരാജിക്കുമ്പോഴും അചഞ്ചലമായ ഈശ്വര ഭക്തിയും വിശ്വാസവും മുറുകെ പിടിച്ച സുനിത വില്യംസിനും ബൂച്ചിനും ആശംസകളെന്നും, ഇതാണ് നാം നമ്മുടെ മക്കൾക്ക് പറഞ്ഞു കൊടുക്കേണ്ടതെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. ഫേസ്ബുക്കിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം.

സയൻസ് അഥവാ ശാസ്ത്രം മാത്രമായിരുന്നു ശരി എങ്കിൽ എട്ടു ദിവസത്തെ ദൗത്യത്തിന് പോയവർ ഒൻപതാം ദിവസം തിരികെ എത്തിയേനെ. അല്ലാതെ ഒൻപതു മാസം എടുക്കില്ലായിരുന്നു.അപ്പൊ ഏത് ശാസ്ത്രത്തിനും അതീന്ദ്രമായ ഒരു ശക്തി വൈഭവമുണ്ട്. ആ ശക്തിയ്ക്ക് മുൻപിൽ ആണ് സുനിത വില്യംസും ബൂച്ചും ഒക്കെ വണങ്ങുന്നത്.. ആ ശക്തിയുടെ കൃപയാൽ ഇത്ര യധികം കോടി മനുഷ്യരുടെ പ്രാർത്ഥനയാൽ അവർ ഭൂമിയിലെത്തിയെന്നും ലക്ഷ്മി പ്രിയ ഫേസ്ബുക്കിൽ കുറിച്ചു.

മുൻ ബഹിരാകാശ യാത്രിക കല്പനാ ചൗളയ്ക്ക് സംഭവിച്ചത് ഓർക്കുക. എല്ലാ പേടകങ്ങളും ലക്ഷ്യത്തിൽ എത്താറില്ല!. അതീവ സുരക്ഷയോടെ എന്ന് പറഞ്ഞ് നിർമ്മിച്ച ടൈറ്റാനികിന് എന്താണ് സംഭവിച്ചത്. ശാസ്ത്രം എത്ര വളർന്നു വലുതായി എത്ര ഐവിഎഫ് ചെയ്താലും ജനിക്കാൻ ഈശ്വര നിശ്ചയമുള്ള കുഞ്ഞുങ്ങൾ മാത്രമേ ഇവിടെ ജനിക്കുകയുള്ളൂ!.ഏത് രോഗത്തിലും എത്ര ശാസ്ത്രം എന്തു കണ്ടുപിടിച്ചാലും രോഗി ശാസ്ത്രത്തെ അമ്പരപ്പിച്ചു കൊണ്ട് ചികിത്സ ഫലിയ്ക്കാതെ വിട പറയും.

എത്ര ഉയരത്തിൽ എത്തുമ്പോഴും അതിനും ഉയരെ നോക്കി എന്നെയും നയിക്കുന്ന എനിക്കും മുകളിൽ ഒരു ശക്തിയുണ്ട് എന്ന് തിരിച്ചറിയുമ്പോഴാണ് നാം എളിമയുള്ളവരാകുന്നതും പ്രകൃതി കൂടുതൽ കൃപ നമ്മോടു ചൊരിയുന്നതും. ഉന്നതിയിലും ശാസ്ത്രത്തിലും വിരാജിക്കുമ്പോഴും അചഞ്ചലമായ ഈശ്വര ഭക്തിയും വിശ്വാസവും മുറുകെ പിടിച്ച സുനിത വില്യംസിനും ബൂച്ചിനും ആശംസകൾ. ഇതാണ് നാം നമ്മുടെ മക്കൾക്ക് പറഞ്ഞു കൊടുക്കേണ്ടതെന്നും ലക്ഷ്മി പ്രിയ കൂട്ടിച്ചേർത്തു.

“>

]]>
https://braveindianews.com/bi562555/feed 0